രാഹുലിന് ഐക്യദാര്‍ഢ്യം; ചെങ്കോട്ടയ്ക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് വിലക്ക്, നേതാക്കള്‍ കസ്റ്റഡിയില്‍ 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്
ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. പന്തം കൊളുത്തി പ്രതിഷേധത്തിന് അനുമതി നല്‍കാന്‍ ആവില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. പ്രതിഷേധത്തിന് എത്തിയ പ്രവര്‍ത്തകരെ പൊലീസ് കസറ്റഡിയിലെടുത്തു. ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.  ഇന്ന് രാത്രി ചെങ്കോട്ടയില്‍ ദീപം കൊളുത്തി പ്രതിഷേധത്തിന് പുറമേ ഏപ്രില്‍ 15 മുതല്‍  ഏപ്രില്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരവും നടത്തുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കത്തയക്കും.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബിജെപി അദാനിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഔദ്യോഗിക വസതി നഷ്ടപ്പെട്ടതില്‍ രാഹുലിന് ദുഃഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അപ്പീല്‍ എപ്പോള്‍ നല്‍കണമെന്ന് ലീഗല്‍ ടീം തീരുമാനിക്കുമെന്നും വൈകാതെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപതെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെതിരായ നടപടിയില്‍ പ്രകോപിതരാണ്. ഉപതെരഞ്ഞെടുപ്പ് എന്തിനെന്നാണ് വയനാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നത്. രാഹുലിനെതിരായ കേസ് നടത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com