രാഹുലിന്റെ അയോഗ്യത: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

കേന്ദ്രസര്‍ക്കാരിനെതിരായ നീക്കത്തില്‍ പാര്‍ലമെന്റിന് പുറത്തും ഒന്നിച്ചു നീങ്ങാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്
ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം/ എക്‌സ്പ്രസ്‌
ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം/ എക്‌സ്പ്രസ്‌

ന്യൂഡല്‍ഹി: ഭരണ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍  പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ ഇന്നും പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിനെതിരായ നീക്കത്തില്‍ പാര്‍ലമെന്റിന് പുറത്തും ഒന്നിച്ചു നീങ്ങാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ നടത്തിയ അത്താഴ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളടക്കം 17 പ്രതിപക്ഷപാര്‍ട്ടികള്‍ പങ്കെടുത്തു.  രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ തുടര്‍ സമരപരിപാടികള്‍ക്ക് ഒത്തൊരുമയോടെ നീങ്ങാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു


ബിജെപി സര്‍ക്കാരിനെതിരെ രണ്ടുമാസത്തെ സമരപരിപാടികള്‍ സ്വന്തമായും കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനു മുന്നോടിയായി രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്നും നാളെയും വാര്‍ത്താസമ്മേളനം നടത്തും. കേരളത്തില്‍ നാളെ മനീഷ് തിവാരിയാകും മാധ്യമപ്രവര്‍ത്തകരെ കാണുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com