'വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയരുത്,  എറിഞ്ഞാൽ 5 വർഷം വരെ തടവ്'; മുന്നറിയിപ്പുമായി റെയിൽവെ

തെലങ്കാനയില്‍ അടുത്തതിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ മുന്നറിയിപ്പ്
വന്ദേ ഭാരത് ട്രെയിൻ
വന്ദേ ഭാരത് ട്രെയിൻ

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് ദക്ഷിണ റെയില്‍വെ. ട്രെയിനിന് നേരെ തെലങ്കാനയില്‍ അടുത്തതിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ മുന്നറിയിപ്പ്. 

ഈ ജനുവരി മുതല്‍ ഒന്‍പതോളം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന് നേരെ കല്ലെറിയുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് റെയില്‍വെ ആക്ടിന്റെ 153 പ്രകാരം നിയമ നടപടിയെടുക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ഇതുവരെ 39 പേരെ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. 2019 ഫെബ്രുവരി 15നാണ് വന്ദേ ഭാരത് എക്‌പ്രസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ്‌ഓഫ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com