രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കുളം തകര്‍ന്നു, നിരവധിപ്പേര്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം- വീഡിയോ

മധ്യപ്രദേശില്‍ ക്ഷേത്രക്കുളം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങി
ഇന്‍ഡോറില്‍ ക്ഷേത്രക്കുളം തകര്‍ന്നപ്പോള്‍, പിടിഐ
ഇന്‍ഡോറില്‍ ക്ഷേത്രക്കുളം തകര്‍ന്നപ്പോള്‍, പിടിഐ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രക്കുളം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങി. ഇതില്‍ കുറഞ്ഞത് പത്തുപേരെ രക്ഷിച്ചതായും കുടുങ്ങി കിടക്കുന്നു എന്ന് കരുതുന്ന ഒന്‍പതിലധികം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുന്നതായുമാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ഇതുവരെ ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെയാണ് ക്ഷേത്രക്കുളം തകര്‍ന്നത്. 60 അടിയോളം താഴ്ചയുള്ളതാണ് കുളം. 

കല്‍പ്പടവോടെയുള്ള കുളത്തിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. കയറും മറ്റും ഉപയോഗിച്ചാണ് തകര്‍ന്ന കുളത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത്. 


VIDEO | Roof of old stepwell collapses in a temple in Indore; 25 people feared to fall (Disturbing visuals). More details awaited. pic.twitter.com/v3cuokzsks

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com