'അവര്‍ ഇപ്പോള്‍ ജയ് ബജ് രംഗ് ബലി എന്ന് വിളിക്കുന്നവരെയും എതിര്‍ക്കുന്നു' ; കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് എതിരെ മോദി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലെ ബജ് രംഗ് ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
നരേന്ദ്രമോദി / പിടിഐ
നരേന്ദ്രമോദി / പിടിഐ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലെ ബജ് രംഗ് ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്റെ നാട്ടില്‍ ആദരവ് അര്‍പ്പിക്കാനായി താന്‍ എത്തിയപ്പോള്‍ 'ജയ് ബജ്രംഗ് ബലി' എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നു. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍  'ജയ്  ബജ് രംഗ് ബലി' എന്ന് വിളിക്കുന്നവരെയും എതിര്‍ക്കുകയാണെന്ന് മോദി പറഞ്ഞു.

'ഈ രാജ്യത്തിന്റെ പൈതൃകത്തില്‍ കോണ്‍ഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഇവിടെ ജയിച്ചാല്‍ പിഎഫ്‌ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. സാധാരണക്കാരുടെ വിശ്വാസം കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ശ്രമം. പട്ടിണി മാറ്റുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും ഇതു വരെ നടപ്പാക്കുന്നതിന് സാധിച്ചിട്ടില്ല. അതേസമയം പട്ടിണി മാറ്റാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സമ്പന്നരായി.'- മോദി പറഞ്ഞു. 

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കാലങ്ങളായി സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കും എയര്‍ സ്‌ട്രൈക്കും നടത്തിയതിന് കോണ്‍ഗ്രസ്  രാജ്യത്തെ പ്രതിരോധസേനകളെ പരിഹസിച്ചു. രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമായി കര്‍ണാടകയെ മാറ്റുന്നതിനുള്ള പദ്ധതിയാണ് ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍വച്ചിരിക്കുന്നത്.'-മോദി പറഞ്ഞു.

കര്‍ണാടകയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബജ് രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെ വസതയിക്കും സുരക്ഷ ശക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com