അഞ്ചടി നീളം; അപൂർവ്വയിനം വെള്ള മൂർഖനെ കണ്ടെത്തി- വീഡിയോ 

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അപൂർവ്വയിനം മൂർഖനെ കണ്ടെത്തി
കോയമ്പത്തൂരില്‍ വെള്ള മൂര്‍ഖനെ കണ്ടെത്തിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്
കോയമ്പത്തൂരില്‍ വെള്ള മൂര്‍ഖനെ കണ്ടെത്തിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അപൂർവ്വയിനം മൂർഖനെ കണ്ടെത്തി. അഞ്ചടി നീളമുള്ള വെളുത്ത നിറത്തിലുള്ളതാണ് മൂർഖൻ.  വൈൽഡ് ലൈഫ് ആന്‍ഡ് നേച്ചർ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഇതിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. 

കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനക്കെട്ടി വനമേഖലയിലെ മംഗരൈ കാട്ടിൽ തുറന്നു വിട്ടു.
വെള്ള മൂർഖനെ വളരെ അപൂർവമായാണ് കാണാറ്. ല്യൂസിസ്റ്റിക് കോബ്ര ഇനത്തിൽപ്പെട്ട ഈ പാമ്പിന്  ജനിതകമാറ്റം കാരണവും മെലാനിൻ, മറ്റു പിഗ്മെന്റുകൾ എന്നിവയുടെ അഭാവം മൂലവും ആണ് സാധാരണ നിറം നഷ്ടപ്പെടുന്നതെന്ന് വന്യജീവി വിദ​ഗ്ധർ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com