വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബുത്തില്‍ പ്രസവിച്ചു; അപൂര്‍വം

ബൂത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയ വനിതകളും യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബല്ലാരിയിലെ പോളിങ് സ്‌റ്റേഷനില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുര്‍ലാഗിണ്ടി ഗ്രാമത്തിലെ പോളിങ് ബൂത്തില്‍ വോട്ടവകാശം വിനിയോഗിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ബൂത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയ വനിതകളും യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി.

വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 65 ശതമാനത്തിലധികമാണ് കര്‍ണാടകയിലെ പോളിങ്. അന്തിമ കണക്കുകള്‍ വരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയരും. 224 അംഗനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് രാമനഗരിയിലാണ്. 78 ശതമാനമാണ് പോളിങ്. മഹാനഗര പാലികെയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 22 ശതമാനമാണ് പോളിങ്.

അതേസമയം, എക്‌സിറ്റുപോളുകള്‍ പ്രകാരം കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഭുരിഭാഗം സര്‍വേകളും പറയുന്നത്. എച്ച്ഡി കുമാരസ്വാമിയുടെ ജനതാ ദള്‍ സെക്യുലര്‍ കിങ്‌മേക്കറാകുമെന്ന സൂചനകളും എക്‌സിറ്റ് പോളുകള്‍ നല്‍കുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

റിപ്പബ്ലിക് ടിവി പി മാര്‍ക് സര്‍വേ പ്രകാരം ബിജെപി: 85-100, കോണ്‍: 94-108, ജെഡിഎസ്: 24-32, മറ്റുള്ളവര്‍: 26 എന്നിങ്ങനെയാണ്. സീന്യൂസ്മാട്രിസ്: ബിജെപി: 79-94, കോണ്‍ 103-118, ജെഡിഎസ് 25-33, മറ്റുള്ളവര്‍: 25, സുവര്‍ണ: ബിജെപി: 94-117, കോണ്‍: 91-106, ജെഡിഎസ് 14-24, ടിവി9 ഭാരത്വര്‍ഷ്  പോള്‍സ്ട്രാറ്റ്: ബിജെപി: 88-98, കോണ്‍: 99-100, ജെഡിഎസ് 21-26, മറ്റുള്ളവര്‍: 0-4, ന്യൂസ് നേഷന്‍  സിജിഎസ്: ബിജെപി: 114, കോണ്‍: 86, ജെഡിഎസ്: 21, എബിപി  സീ വോട്ടര്‍: ബിജെപി: 83-95, കോണ്‍: 100-112, ജെഡിഎസ്: 21-29, മറ്റുള്ളവര്‍: 26, നവ്ഭാരത്: ബിജെപി: 78-92, കോണ്‍: 106-120, ജെഡിഎസ്: 20-26, മറ്റുള്ളവര്‍: 24, 
ജന്‍കിബാത്ത്: ബിജെപി: 88-98, കോണ്‍: 99-109, ജെഡിഎസ്: 14-24, മറ്റുള്ളവര്‍: 24 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. 

ബിജെപി 224 സീറ്റിലും മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കു നല്‍കി. നിര്‍ണായക ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com