മൊബൈൽ ഉപ​യോ​ഗിച്ചതിന് വഴക്ക് പറഞ്ഞു; വീടിനു മുകളിൽ നിന്നും ചാടി 12-ാം ക്ലാസുകാരി ജീവനൊടുക്കി

വീടിന്റെ ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൂനെ: മൊബൈല്‍ ഉപയോഗിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസുകാരി വീടിന്റെ ടെറസില്‍ നിന്നും ചാടി മരിച്ചു. പുനെയിലെ ഘോഡേഗാവ് സ്വദേശിയായ ഭൂമി സോനാവനെ (19) ആണ് ചൊവ്വാഴ്ച രാവിലെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 

പന്ത്രണ്ടാം ക്ലാസിലായതിനാൽ മൊബൈൽ ഉപയോ​ഗം കുറച്ച് പഠനത്തിൽ ശ്രദ്ധിക്കണമെന്ന് പിതാവ് ഭൂമിയെ ശകാരിച്ചു. തുടർന്ന് ഉറങ്ങാൻ പോയ ഭൂമി രാത്രി വീടിന്റെ ടെറസില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ പെൺകുട്ടിയുടെ മൃതദേ​ഹം വീട്ടുമുറ്റത്ത് കണ്ടെത്തിയതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com