'അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്'; ഡല്‍ഹി - കേന്ദ്ര തര്‍ക്കത്തില്‍ സുപ്രീം കോടതി, ജനാധിപത്യത്തിന്റെ വിജയമെന്ന് കെജരിവാള്‍

കേന്ദ്രത്തിന്റെ അധികാരങ്ങള്‍ അതിനു മേല്‍ പ്രയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്
അരവിന്ദ് കെജരിവാള്‍/ ട്വിറ്റര്‍
അരവിന്ദ് കെജരിവാള്‍/ ട്വിറ്റര്‍
Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി. പൊലീസ്, ക്രമസമാധാനം, ഭൂമി ഒഴികെയുള്ള വിഷയങ്ങളില്‍ ഭരണ, നിയമ നിര്‍മാണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചായിരിക്കണം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ക്രമസമാധാനം, പൊലീസ്, ഭൂമി ഒഴികെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് നിയമ നിര്‍മാണ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി നിയമസഭയിലേത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. പ്രാതിനിധ്യ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേ
ണം ഭരണഘടനയുടെ 239 എഎ വകുപ്പ് നിര്‍വചിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കു മേല്‍ നിയന്ത്രണമില്ലെന്ന, 2019ലെ ജസ്റ്റിസ് അശോക് ഭൂഷന്റെ ഉത്തരവ് ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 

ഡല്‍ഹി മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയല്ല, അതിനു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. കേന്ദ്രത്തിന്റെ അധികാരങ്ങള്‍ അതിനു മേല്‍ പ്രയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്- കോടതി പറഞ്ഞു.

ജനാധിപത്യത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. കെജരിവാള്‍ ഡല്‍ഹി സെക്രട്ടേറിയറ്റ് സന്ദര്‍ശിക്കുമെന്നും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും എഎപി വൃത്തങ്ങള്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കു മേല്‍ ലഫ്റ്റനന്റ് ജനറല്‍ അധികാരമെടുക്കാന്‍ തുടങ്ങിയതോടെ കെജരിവാള്‍ സെക്രട്ടേറിയറ്റില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com