മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പങ്കെടുത്തില്ല; 36 വിദ്യാർഥികൾക്ക് എതിരെ നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്കെതിരെ നടപടി
പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മന്‍ കി ബാത്ത്: ഫയൽ/ പിടിഐ
പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മന്‍ കി ബാത്ത്: ഫയൽ/ പിടിഐ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്കെതിരെ നടപടി. ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആർ) 36 നഴ്സിങ് വിദ്യാർഥികളെയാണ് ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതിൽനിന്നു വിലക്കിയത്.  

കഴിഞ്ഞ മാസം 30നു നടന്ന 100–ാം എപ്പിസോഡ് പ്രക്ഷേപണത്തിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് പിജിഐഎംഇആർ ഡയറക്ടർ 1,3 വർഷ നഴ്സിങ് വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. എന്നാ‍ൽ 36 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തില്ല. തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ആണ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. അച്ചടക്കത്തിന്റെ ഭാ​ഗമായാണ് നടപടിയെന്ന് പ്രിൻസിപ്പലിന്റെ കത്തിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com