ഉത്തര്‍പ്രദേശ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: തൂത്തൂവാരി ബിജെപി

2017ലെ 16 മേയര്‍ തെരഞ്ഞെടുപ്പുകളില്‍ 14 എണ്ണത്തില്‍ മാത്രമായിരുന്നു ബിജെപിയുടെ വിജയം.
ബിജെപി പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം/പിടിഐ
ബിജെപി പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം/പിടിഐ


ലഖ്‌നൗ:  ഉത്തര്‍പ്രദേശ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി. അടുത്തിടെ രൂപികരിച്ച ഷാജഹാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി അധികാരം ഉറപ്പിച്ചു. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ്, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെക്കാള്‍ ബഹുദൂരം മുന്നിലാണ് ബിജെപി

2017ലെ 16 മേയര്‍ തെരഞ്ഞെടുപ്പുകളില്‍ 14 എണ്ണത്തില്‍ മാത്രമായിരുന്നു ബിജെപിയുടെ വിജയം. ഇത്തവണ പുതുതായി രൂപീകരിച്ച ഷാജഹാന്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 17 ഇടത്തും ബിജെപി തൂത്തുവാരി. 

17 മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പുറമേ, നഗര പാലിക പരിഷത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപി വലിയ വിജയം നേടി. ബിജെപിക്ക് ബദല്‍ എന്ന അവകാശവാദവുമായി രംഗത്തെത്തിയ സമാജ് വാദി പാര്‍ട്ടി അതിദയനീയമാണ് പരാജയപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി തിരിച്ചുവരാനുള്ള ബിഎസ്പിയുടെ ശ്രമങ്ങളും പാളി. കോണ്‍ഗ്രസിനാകട്ടെ എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com