'ജനാഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ'- കോൺ​ഗ്രസിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ
Published on
Updated on

ന്യൂഡൽഹി: കർണാടക നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയ കോൺ​ഗ്രസ് പാർട്ടിയെ അഭിനന്ദിച്ച് പ്രധാനന്ത്ര നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അവർക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതൽ ഊർജസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം. മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 

224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com