പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് റെഡിയാക്കി വച്ചില്ല; പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി അഞ്ചാം ക്ലാസുകാരന്‍

പതിനൊന്നുകാരന്‍ തോര്‍ത്തുമുണ്ട് ഉടുത്ത് പൊലീസ് സ്റ്റേഷിനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്: സുഹൃത്തിന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി പതിനൊന്നു വയസുകാരന്‍. ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് രണ്ടാനമ്മയെ വിളിച്ചുവരുത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അറിയിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തന്റെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോകുന്നതിനായി വെള്ള ഷര്‍ട്ട്‌റെഡിയാക്കി വെക്കണമെന്ന് പതിനൊന്നുകാരന്‍ രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതുചെയ്തിരുന്നില്ല. ഇതില്‍ രോഷാകുലനായ പതിനൊന്നുകാരന്‍ തോര്‍ത്തുമുണ്ട് ഉടുത്ത് പൊലീസ് സ്റ്റേഷിനിലെത്തി ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു. ലക്ഷ്മിയെയും കുട്ടിയുടെ പിതാവിനെയും വിളിച്ചുവരുത്തി. ലക്ഷ്മിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ നേരത്തെ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതി പറഞ്ഞു. ലക്ഷ്മിയുടെ മര്‍ദനമേറ്റ് കുട്ടി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com