യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യൂ; അധികവരുമാനം ഉറപ്പ്; ടെക്കിയ്ക്ക് നഷ്ടമായത് 42 ലക്ഷം

വാഗ്ദാനം വിശ്വസിച്ച ഇയാള്‍ 42,31,600 രൂപ തന്റെയും തന്റെ ഭാര്യയുടേയും അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുഡ്ഗാവ്: ഓണ്‍ലൈനിലൂടെ തട്ടിപ്പ് നടത്തി പണം കവരുകയെന്നത് ചിലരുടെ പതിവ് ശിലമായി മാറിയിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ ദിനം പ്രതി മാധ്യമങ്ങളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നിട്ടും തട്ടിപ്പിനൊരു കുറവുമില്ല. ഇത്തവണ തട്ടിപ്പിന് ഇരയായത് സാങ്കേതികവിദ്യാ പരിജ്ഞാനമുള്ള ഐടി ഉദ്യോഗസ്ഥരാണ്. ഗുഡ്ഗാവിലാണ് സംഭവം. 

യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക. ഇതുവഴി അധിക വരുമാനമുണ്ടാക്കാമെന്നായിരുന്നു ഐടി ഉദ്യോഗസ്ഥന് ലഭിച്ച മെസേജ്. ഗുഡ്ഗാവിലെ സെക്ടര്‍ 102 ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഈ തട്ടിപ്പിന് ഇരയായത്. 

ഇതില്‍ താല്‍പര്യം കാണിച്ച ഇയാളെ ഒരു ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തു. ദിവ്യ എന്ന് പേരുള്ള ഒരു ഗ്രൂപ്പായിരുന്നു അത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന കമാല്‍, അങ്കിത്, ഭൂമി, ഹര്‍ഷ് എന്നീ പേരുകളുള്ളവര്‍ ഇരയുമായി ആശയവിനിമയം നടത്തുകയും ആകര്‍ഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ വാഗ്ദാനം വിശ്വസിച്ച ഇയാള്‍ 42,31,600 രൂപ തന്റെയും തന്റെ ഭാര്യയുടേയും അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തു.

ലാഭമായി 62 ലക്ഷം രൂപയാണ് ഇവര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അധികമായി 11,000 രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി എഞ്ചിനീയര്‍ക്ക് മനസിലായി. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com