എം ബി പാട്ടീൽ/ ഫെയ്സ്ബുക്ക്
എം ബി പാട്ടീൽ/ ഫെയ്സ്ബുക്ക്

ഉപമുഖ്യമന്ത്രിയാകാന്‍ തനിക്കും ആഗ്രഹമുണ്ട് : എംബി പാട്ടീല്‍

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണമെന്ന് വഖഫ് ബോര്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്

ബംഗലൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയാകാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംബി പാട്ടീല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ല. എല്ലാവര്‍ക്കും ആഗ്രഹങ്ങളുണ്ടാകാം. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും എംബി പാട്ടീല്‍ പറഞ്ഞു. 

ബാബലേശ്വര്‍ മണ്ഡലത്തില്‍ നിന്നാണ് എംബി പാട്ടീല്‍ വിജയിച്ചത്. പാട്ടീലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായവും രംഗത്തു വന്നിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണമെന്ന് വഖഫ് ബോര്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ, കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. സര്‍വജ്ഞ നഗറില്‍ നിന്നും ജയിച്ച മലയാളി കൂടിയായ കെ ജെ ജോര്‍ജും ഒപ്പമുണ്ട്. നേരത്തെ ഡല്‍ഹിയിലേക്ക് ഇല്ലെന്ന് പറഞ്ഞ കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും രാത്രിയോടെ ഡല്‍ഹിയിലെത്തും. 

ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. എഐസിസി നിയോഗിച്ച മൂന്നംഗ കേന്ദ്രനിരീക്ഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ഈ റിപ്പോര്‍ട്ടും നിര്‍ണായകമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com