'പ്രണയപ്പക'; അച്ഛന്റെ സംശയം പിടിവള്ളിയായി; 14കാരന്റെ കൊലപാതകത്തില്‍ രണ്ടു സഹപാഠികള്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. പതിനാലും പതിനാറും വയസുള്ള രണ്ടു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് 14കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബറേലിയിലെ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ സഹപാഠികളായ രണ്ടു വിദ്യാര്‍ഥികളാണ് പ്രതികള്‍. മൂന്ന് പേരുടെയും സുഹൃത്താണ് 13കാരി. ഇതില്‍ പെണ്‍കുട്ടിയുമായി 14കാരന്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ പ്രതികളില്‍ ഒരാള്‍ പത്താം ക്ലാസ് പരീക്ഷ പാസായി. സുഹൃത്തുക്കളെ കാണാന്‍ പോയ പതിനാലുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ 14കാരന്റെ മൃതദേഹം വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. എട്ടാം ക്ലാസുകാരന്‍ കുത്തേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് കേസിന് വഴിത്തിരിവായത്. പരാതിയില്‍ എട്ടാംക്ലാസുകാരന്റെ മരണത്തില്‍ രണ്ടു സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി അച്ഛന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

മൂന്ന് ആണ്‍കുട്ടികളുടെയും സുഹൃത്തായിരുന്നു 13കാരി.എന്നാല്‍ 14കാരന്‍ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതില്‍ കുപിതരായ പ്രതികള്‍ 14കാരനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com