'2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും, ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നത് വിശ്വഗുരുവിന്റെ പതിവ്'; വിമര്‍ശനവുമായി കോണ്‍ഗ്രസ്

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണം. നോട്ട് അസാധുവാക്കല്‍ വലിയ വിപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. 2016 നവംബര്‍ എട്ടിലെ പ്രേതം രാജ്യത്തെ വീണ്ടും വേട്ടയാടാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

2000 രൂപ നോട്ടിന്റെ ഗുണത്തെ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായി. ഇപ്പോള്‍ അച്ചടി അവസാനിപ്പിച്ചിരിക്കുന്നു. അന്നത്തെ വാഗ്ദാനങ്ങള്‍ക്ക് ഇപ്പോള്‍ എന്തു സംഭവിച്ചു എന്നും പവന്‍ ഖേര ട്വിറ്ററില്‍ കുറിച്ചു. 

ഇത്തരം നടപടികളുടെ പിന്നിലെ ലക്ഷ്യമെന്ത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ലോകത്ത് കണ്ടുവരുന്ന ചിപ്പ് ദൗര്‍ലഭ്യമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കാരണമെന്ന ന്യായീകരണം കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് വിശ്വഗുരുവിന്റെ പതിവെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമര്‍ശനം. 2016ലെ തുഗ്ലക്ക് പരിഷ്‌കാരത്തിന് പിന്നാലെയാണ് കൊട്ടിഘോഷിച്ച് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com