ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുത്തു, വേദന കൊണ്ട് പുളഞ്ഞു; ആസ്വദിച്ച് യുവാവ്, പ്രതിഷേധം- വീഡിയോ 

മധ്യപ്രദേശില്‍ മയിലിനോട് ക്രൂരത
മയിലിനോട് ക്രൂരത കാണിക്കുന്ന യുവാവിന്റെ ദൃശ്യം
മയിലിനോട് ക്രൂരത കാണിക്കുന്ന യുവാവിന്റെ ദൃശ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മയിലിനോട് ക്രൂരത. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുത്ത് യുവാവ് ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മയില്‍ വേദന കൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

കട്‌നി ജില്ലയിലാണ് വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയ സംഭവം നടന്നത്. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഓരോ തൂവല്‍ പറിച്ചെടുക്കുമ്പോഴും വേദന കൊണ്ട് പുളയുന്ന മയിലിന്റെ വേദനയില്‍ യുവാവ് ആനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. റീത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com