അമ്മയുടെ സ്വഭാവം മാറ്റണം, ഗ്രാമത്തിലുടനീളം തീവെച്ചു; വീട്ടുകാരെ അന്ധവിശ്വാസികളാക്കി നാടുവിടുക ലക്ഷ്യം, 19കാരി പിടിയില്‍ 

ആന്ധ്രയില്‍ അമ്മയുടെ സ്വഭാവം മാറ്റുന്നതിന് ഗ്രാമത്തിലുടനീളം തീവയ്പ് നടത്തി പരിഭ്രാന്തി സൃഷ്ടിച്ച് മകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: ആന്ധ്രയില്‍ അമ്മയുടെ സ്വഭാവം മാറ്റുന്നതിന് ഗ്രാമത്തിലുടനീളം തീവയ്പ് നടത്തി പരിഭ്രാന്തി സൃഷ്ടിച്ച് മകള്‍. ഒരു മാസമായി ഗ്രാമത്തിന്റെ വിവിധയിടങ്ങളില്‍ ഇടയ്ക്കിടെ തീ ഉയരുന്നത് കണ്ട് ഭീതിയില്‍ അയല്‍വാസികള്‍ പൂജ വരെ നടത്തിയതായി പൊലീസ് പറയുന്നു. അമ്മയുടെ മോശം പെരുമാറ്റം അവസാനിപ്പിക്കാന്‍ ഗ്രാമം വിട്ടുപോകുന്നതാണ് നല്ലത് എന്ന് കണ്ട് ഇടയ്ക്കിടെ തീവയ്പ് നടത്തി ഭയം ജനിപ്പിക്കാനാണ് 19കാരി ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. വീട്ടുകാരെ അന്ധവിശ്വാസികളാക്കി ഗ്രാമം വിട്ടുപോകുന്നതിന് തീയെ 19കാരി കൂട്ടുപിടിക്കുകയായിരുന്നു.

തിരുപ്പതി ജില്ലയിലെ സനാംബട്‌ല ഗ്രാമത്തിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. 19കാരിയായ കീര്‍ത്തിയാണ് അമ്മയുടെ സ്വഭാവം മാറ്റുന്നതിന് വിചിത്രമായി പെരുമാറിയത്. ഇടയ്ക്കിടെ തീ ഉയരുന്നത് കാണുമ്പോള്‍ വീട്ടുകാര്‍ അന്ധവിശ്വാസികളായി മാറുമെന്നാണ് കീര്‍ത്തി വിചാരിച്ചിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഗ്രാമം വിട്ടുപോകുമെന്നും പെണ്‍കുട്ടി കരുതി. ഗ്രാമം വിട്ടുപോകുമ്പോള്‍ അമ്മയുടെ പെരുമാറ്റം മാറുമെന്ന് കരുതിയാണ് മകള്‍ വിചിത്രമായി പെരുമാറിയതെന്ന് പൊലീസ് പറയുന്നു.

ആദ്യം വീട്ടിലെ വസ്ത്രങ്ങളാണ് അഗ്നിക്കിരയാക്കിയത്. തുടര്‍ന്ന് വൈക്കോല്‍ക്കൂനയ്ക്ക് തീവെച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഇടയില്‍ ഭയം ജനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കീര്‍ത്തി പ്രതീക്ഷിച്ചത് പോലെ അയല്‍വാസികളില്‍ ചിലര്‍ ദോഷം മാറുന്നതിന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൂജകള്‍ നടത്തി. 

വീട്ടിലെ വസ്ത്രങ്ങള്‍ മൂന്ന് തവണയാണ് അഗ്നിക്കിരയാക്കിയത്. ഇതിലും തീര്‍ന്നില്ല. അയല്‍വാസികളുടെ വീടുകളിലെ വസ്ത്രങ്ങളിലും തീകൊളുത്തി. അമ്മയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായിരുന്ന 19കാരി അമ്മയുടെ സാരിയില്‍ വരെ തീകൊളുത്തി. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം സംഭവിക്കാതിരുന്നത് എന്ന് പൊലീസ് പറയുന്നു. 

ഒരു മാസത്തിനിടെ ഗ്രാമത്തില്‍ 12 ഇടത്താണ് പെണ്‍കുട്ടി തീവെച്ചത്. സംഭവം അറിഞ്ഞ് എംഎല്‍എയും പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗ്രാമത്തില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന തീപ്പിടിത്തത്തിന്റെ കാരണം തെളിഞ്ഞത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ 19കാരി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു. കൂട്ടുകാരി മിണ്ടാതിരുന്നതിന് പോലും സമാനമായ രീതിയിലാണ് കീര്‍ത്തി പ്രതികരിച്ചത്. ചെറിയ കാര്യങ്ങളോട് പോലും പെണ്‍കുട്ടി വിചിത്രമായാണ് പ്രതികരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com