മുംബൈ: മഹാരാഷ്ട്രയില്‍ 14കാരനെ മന്ത്രവാദി അടിച്ചുകൊന്നു. 14കാരന് ബാധ കയറിയെന്ന് പറഞ്ഞാണ് മന്ത്രവാദി ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. ആര്യന്‍ ദീപക്കാണ് മരിച്ചത്.
സാഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ 14കാരനെ മന്ത്രിവാദിയുടെ അരികിലേക്ക് കൊണ്ടുപോയത്. ആര്യനെ കര്‍ണാടക ഷിര്‍ഗൂരിലെ അപ്പാസാഹെബ് കംബ്ലയാണ് മര്‍ദ്ദിച്ചത്.
കുട്ടിക്ക് പ്രേതബാധ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ബാധ ഒഴിപ്പിക്കാന്‍ ചടങ്ങുകള്‍ നടത്തേണ്ടതുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ കംബ്ല മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. തുടര്‍ന്ന് മന്ത്രവാദിക്കെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക