മന്ത്രി അമിത് ഷാ മാധ്യമങ്ങളോട്‌
മന്ത്രി അമിത് ഷാ മാധ്യമങ്ങളോട്‌

സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ അധികാരമുദ്ര പാര്‍ലമെന്റില്‍ സ്ഥാപിക്കും; ഉദ്ഘാടനം മോദി തന്നെയെന്ന് അമിത് ഷാ 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാധ്യങ്ങളോട് പറഞ്ഞു. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണ് പുതിയ പാര്‍മെന്റ് മന്ദിരത്തില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന വിധമാണ് നിര്‍മ്മാണം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ 60,000 തൊഴിലാളികളെ മോദി ആദരിക്കും. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അധികാരമുദ്ര സ്ഥാപിക്കും. സ്വാതന്ത്ര്യ രാത്രിയില്‍ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിന് നല്‍കിയ മുദ്ര പാര്‍ലമെന്റില്‍ സ്ഥാപിക്കും. തമിഴില്‍ ചെങ്കോല്‍ എന്ന് അറിയപ്പെടുന്ന ഈ അധികാരമുദ്ര, ബ്രിട്ടനില്‍ നിന്ന് അധികാരം ഏറ്റെടുത്തപ്പോഴാണ്് ഉപയോഗിച്ചതെന്നും അമിത് ഷാ പറഞ്ഞു. 

ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് 19 രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചപ്പോഴാണ് അമിത് ഷായുടെ പ്രതികരണം. പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com