'ഇസ്ലാമിനെ തരം താഴ്‌ത്തരുത്'; അന്യമതത്തിലുള്ള യുവാവിനൊപ്പം വന്ന മുസ്ലീം യുവതിക്ക് നേരെ സദാചാര ​ഗണ്ടായിസം

മുസ്ലീം യുവതിക്കൊപ്പം ഭക്ഷണം കഴിക്കാൻ വന്നതിന് യുവാവിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് മർദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: മധ്യപ്രദേശിൽ മുസ്ലീം യുവതിക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞെത്തിയ ഒരു കൂട്ടം മുസ്ലീം യുവാക്കൾ മർദിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

മുസ്ലീം അല്ലാത്ത ഒരു യുവാവിനൊപ്പം യാത്ര ചെയ്യുന്നത് തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ വീട്ടുകാരുടെ സമ്മത പ്രകാരമാണ് താൻ പുറത്തിറങ്ങിയതെന്ന് പറഞ്ഞിട്ടും യുവാക്കൾ അം​ഗീകരിച്ചില്ല. വിശപ്പുണ്ടെങ്കിൽ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു. മുസ്ലീം അല്ലാത്ത ഒരാൾക്കൊപ്പം മുസ്ലീം യുവതി യാത്ര ചെയ്യുന്നത് മതത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്നും യുവാക്കൾ പറഞ്ഞു. ഭവേഷ് എന്ന യുവാവാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്.

'ഈ ചെറുപ്പകാരനെ ഉപ​ദ്രവിക്കില്ല, ഞങ്ങൾക്ക് ചോദിക്കാനുള്ളത് പെൺകുട്ടിയോടാണ്. അന്യമതത്തിലുള്ള ഒരാളുടെ കൂടെ യാത്ര ചെയ്യുന്നതിന് പകരം നിങ്ങൾക്ക് ഭക്ഷണം ഓർഡർ ചെയ്‌തു കഴിക്കാമായിരുന്നില്ലെ? നിങ്ങൾ ഹിജാബ് ധരിച്ചിട്ടുണ്ട് എന്നാൽ നിങ്ങൾ മുസ്ലീം നിയമങ്ങൾ പാലിക്കുന്നില്ല. ഇസ്ലാമിനെ തരം താഴ്‌ത്തരുത്. അതിന് നിങ്ങളെ അനുവദിക്കുകയുമില്ല'.- യുവതിക്ക് നേരെ ആക്രോശിച്ചു കൊണ്ട് ഒരാൾ പറഞ്ഞു. 

ഇതിനിടെ കൂട്ടത്തിൽ നിന്ന ഒരാൾ യുവാവിനെ മർദിക്കുകയായിരുന്നു. ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചിട്ടും മർദനം തുടർന്നു. കത്തി ഉപയോ​ഗിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. 
സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് ഏഴ് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇതിൽ രണ്ട് പേരെ അറസ്റ്റു ചെയ്‌തു. പരിക്കേറ്റ യുവാവ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com