കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു; മാനുഷിക പരിഗണനയെന്ന് മുഖ്യമന്ത്രി

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ താല്‍ക്കാലിക നിയമനം റദ്ദാക്കിയ നടപടിയാണ് പിന്‍വലിച്ചത്
സിദ്ധരാമയ്യ, സമീപം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ/ പിടിഐ
സിദ്ധരാമയ്യ, സമീപം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ/ പിടിഐ

ബംഗലൂരു: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ താല്‍ക്കാലിക നിയമനം റദ്ദാക്കിയ നടപടിയാണ് പിന്‍വലിച്ചത്. മാനുഷിക പരിഗണന വെച്ചാണ് തീരുമാനം പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 

പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിയെ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ്  മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളൂരുവിലെ ഓഫിസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം.

എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ, മുന്‍ ബിജെപി സര്‍ക്കാരിന്റെ താല്‍ക്കാലിക നിയമനങ്ങളെല്ലാം റദ്ദാക്കി. നൂതന്‍ ഉള്‍പ്പെടെ 150 ഓളം കരാര്‍ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇതു ചര്‍ച്ചയായതോടെയാണ്, മാനുഷിക പരിഗണന വെച്ച് നൂതനെ വീണ്ടും നിയമിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

സർക്കാർ മാറുന്നതിനനുസരിച്ച് കരാർ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമിച്ചു നൽകിയിരുന്നു. 2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com