മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എംപി ബാലു ധനോര്‍ക്കര്‍ അന്തരിച്ചു

മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം ബാലു ധനോര്‍ക്കര്‍ അന്തരിച്ചു
ബാലു ധനോര്‍ക്കര്‍/ട്വിറ്റര്‍
ബാലു ധനോര്‍ക്കര്‍/ട്വിറ്റര്‍

മുംബൈ: മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം ബാലു ധനോര്‍ക്കര്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. 

വൃക്കയിലെ കല്ലിനു ചികിത്സയ്ക്കായി കഴിഞ്ഞയാഴ്ച നാഗ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പ ധനോര്‍ക്കറെ പിന്നീട് ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു. 

ചന്ദ്രപൂരില്‍നിന്നുള്ള എംപിയായ ബാലു ധനോര്‍ക്കറുടെ ഭാര്യ പ്രതിഭ മഹാരാഷ്ട്രയിലെ നിയമസഭാംഗമാണ്. രണ്ടു മക്കളുണ്ട്. 

ധനോര്‍ക്കറുടെ പിതാവ് കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ ധനോര്‍ക്കര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താനായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com