യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലേക്ക്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈമാസം ഇന്ത്യ സന്ദര്‍ശിക്കും
ആന്റണി ബ്ലിങ്കന്‍, എപി
ആന്റണി ബ്ലിങ്കന്‍, എപി

ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈമാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പം ഇന്ത്യയില്‍ എത്തുന്ന ആന്റണി ബ്ലിങ്കന്‍ മന്ത്രിതല ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രതിനിധികളായ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക.

ഈ മാസം ആന്റണി ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അമേരിക്ക അറിയിച്ചു. നവംബര്‍ രണ്ടുമുതല്‍ പത്തുവരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇസ്രയേല്‍, ജോര്‍ദാന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇന്ത്യയില്‍ എത്തുക. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളും ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശന പട്ടികയിലുണ്ട്.

വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വ്യാഴാഴ്ച ആന്റണി ബ്ലിങ്കന്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടും. ആദ്യം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കാണ് പോകുന്നത്. ഹമാസിനെതിരായ യുദ്ധത്തെ ഭീകരതയ്ക്ക് എതിരായ പോരാട്ടം എന്ന് പറയുന്ന ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയാണ് ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com