ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണു, രക്തം വാര്‍ന്നൊഴുകി റോഡരികില്‍ കിടന്നത് 20 മിനിറ്റ്; യുവ സംവിധായകന്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവ സംവിധായകന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു
അപകടത്തിന്റെ സിസിടിവി ദൃശ്യം
അപകടത്തിന്റെ സിസിടിവി ദൃശ്യം

ന്യൂഡല്‍ഹി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവ സംവിധായകന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ഗുരുഗ്രാം കേന്ദ്രമായി ഡോക്യുമെന്ററികളും മറ്റും സംവിധാനം ചെയ്തിരുന്ന പീയുഷ് പാല്‍ (30) ആണ് മരിച്ചത്. 

ദക്ഷിണ ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിക്കാണ് അപകടം നടന്നത്. പഞ്ച്ശീല്‍ എന്‍ക്ലേവില്‍ തിരക്കുള്ള റോഡില്‍ ലൈന്‍ മാറി വന്ന പീയുഷിന്റെ ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് തെന്നി വീണ ബൈക്കിനെ അല്‍പ്പദൂരം വലിച്ചിഴച്ചു. രക്തത്തില്‍ കുളിച്ച് കിടന്ന പീയുഷ് ഗോയലിനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് യുവാവിന്റെ മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വഴിയാത്രക്കാര്‍ ആരെങ്കിലും ഉടന്‍ തന്നെ പീയുഷ് പാലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. 20 മിനിറ്റിലധികം നേരമാണ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ പീയുഷ് പാല്‍ റോഡരികില്‍ കിടന്നത്. ചുറ്റും കൂടിയ ആളുകള്‍ ഫോട്ടോ എടുക്കാനാണ് താത്പര്യം കാണിച്ചത്. പീയുഷ് പാലിന്റെ മൊബൈല്‍ ഫോണും ക്യാമറയും അടക്കം വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതായും സുഹൃത്തും പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com