കൗമാരപ്രണയത്തെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിന്റെ ലക്ഷ്യം; പ്രതിക്കു ജാമ്യം നല്‍കി ഹൈക്കോടതി

പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു സംരക്ഷിക്കാനാണ് അത് ലക്ഷ്യമിടുന്നതെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലഹാബാദ്:  കൗമാര പ്രണയത്തെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിന്റെ ലക്ഷ്യമെന്ന് അലഹാബാദ് ഹൈക്കോടതി. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു സംരക്ഷിക്കാനാണ് അത് ലക്ഷ്യമിടുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പോക്‌സോ നിയമം ഇപ്പോള്‍ ചൂഷണത്തിനുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം സമ്മതത്തോടെയുള്ള, പ്രണയ ബന്ധങ്ങള്‍ക്കെതിരെ ഇത് ഉപയോഗിക്കപ്പെടുകയാണെന്ന് കോടതി പറഞ്ഞു.

പോക്‌സോ കേസില്‍ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ്, ജസ്റ്റിസ്  കൃഷന്‍ പഹാലിന്റെ നിരീക്ഷണം. ഇത്തരമൊരു കേസില്‍ പെണ്‍കുട്ടിയുടെ മൊഴി കണക്കിലെടുക്കാതിരിക്കുന്നത് നീതിയുടെ തെറ്റായ പ്രയോഗമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസും അതിന്റെ മെറിറ്റില്‍ വേണം പരിഗണിക്കാന്‍. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന മൊഴി ഈ കേസില്‍ അവഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com