പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ: എത്തിക്‌സ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ചൊവ്വാഴ്ച

യോഗത്തില്‍ മഹുവയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയേക്കും
മഹുവ മൊയ്ത്ര /ഫയല്‍ ചിത്രം
മഹുവ മൊയ്ത്ര /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ പരാതിയില്‍, എത്തിക്‌സ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ചൊവ്വാഴ്ച ചേരും. മഹുവയെ യോഗത്തിലേക്ക് ക്ഷണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി എംപി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി ഉച്ചയ്ക്ക് 12 നാണ് യോഗം ചേരുക. യോഗത്തില്‍ മഹുവയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയേക്കും. ആയോഗ്യയാക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ ഉള്ള റിപ്പോര്‍ട്ടാകും സമിതി ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കുകയെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം നടന്ന എത്തിക്‌സ് കമ്മിറ്റി യോഗം മഹുവ മൊയ്ത്ര ഇടക്കുവെച്ച് ബഹിഷ്‌കരിച്ചിരുന്നു. കമ്മിറ്റിയില്‍ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ ആരോപിച്ചിരുന്നു. എന്നാല്‍ മഹുവ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാരിയതെന്ന് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തി. 

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെ ആരോപണം. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com