ഓഫീസിലേക്ക് വിളിച്ച് വരുത്തി ലൈംഗികാതിക്രമം; പരാതിയുമായി 50ലേറെ വിദ്യാര്‍ഥിനികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ 

ഹരിയാനയില്‍ അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ചണ്ഡീഗഡ്: ഹരിയാനയില്‍ അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിന് രൂപീകരിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ ഭാട്യ അറസ്റ്റ് സ്ഥിരീകരിച്ചു.

'വിവരം പുറത്തറിഞ്ഞ ശേഷം അഞ്ച് ദിവസമായി പ്രിന്‍സിപ്പല്‍ ഒളിവിലായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ ഉടനെ കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും'-  ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ലൈംഗികാതിക്രമത്തിന് അന്‍പതിലധികം വിദ്യാര്‍ഥിനികള്‍ സംയുക്തമായി പരാതി നല്‍കിയതായി ഹരിയാന വനിതാ കമ്മിഷന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി ഒളിവില്‍ പോയത്.

പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. ഓഫീസ് റൂമിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com