'ഹൈക്കോടതിയില്‍ പോയിട്ടല്ലേ സുപ്രീംകോടതിയില്‍ വരേണ്ടത്?': നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി തള്ളി 

 ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്‌ഐക്ക് കോടതി അനുമതി നല്‍കി.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്‌ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ പോകാനും കോടതി നിര്‍ദേശിച്ചു. 

യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്‌ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്‌ഐക്ക് കോടതി അനുമതി നല്‍കി. ഹൈക്കോടതിയില്‍ പോയതിന്  ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിര്‍ദേശത്തോട് പിഎഫ്എക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ യോജിച്ചു. 

2022 സെപ്റ്റംബര്‍ 27ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാര്‍ച്ച് 21 ന് യുഎപിഎ ട്രൈബ്യൂണലും ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പിഎഫ്എ സുപ്രീംകോടതിയെ സമീപിച്ചത്.  ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com