അമിത് ഷായുടെ പ്രചാരണരഥം ഇലക്ട്രിക് ലൈനില്‍ തട്ടി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നാഗൗറില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം.
അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നു/ എക്‌സ്‌
അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നു/ എക്‌സ്‌

ജയ്പൂര്‍:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വാഹനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രചാരണത്തിനായി പ്രത്യേകം തയ്യാറാക്കിയ രഥത്തിന്റെ മുകള്‍ഭാഗം ഇലക്ട്രിക്ക് ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നാഗൗറില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ അമിത് ഷായുടെ വാഹനം ബിദിയാദ് ഗ്രാമത്തില്‍ നിന്ന് പര്‍ബത്സറിലേക്ക് പോകുകയായിരുന്നു. പര്‍ബത്സറില്‍ ഇരുഭാഗത്തും കടകളുള്ള വീടകുകളും ഉള്ള വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ മുകള്‍ ഭാഗം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് തീപ്പൊരി ചിതറയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. 

അപകടത്തെ തുടര്‍ന്ന് അമിത് ഷായെ മറ്റൊരുവാഹനത്തില്‍ കയറ്റി പരിപാടി സ്ഥലത്ത് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ 200 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 25നാണ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com