'മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്' ഫോണ്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖ വേണം: സുപ്രീം കോടതി 

മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഗൗരവകരമെന്നും സുപ്രീംകോടതി വ്യക്തമാക്കി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഗൗരവകരമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ കൂടുന്നതിനെതിരെ മിഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സ്വകാര്യത മൗലിക അവകാശമാണ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. പിടിച്ചെടുക്കുന്ന ഉപകരണങ്ങളിലുള്ളത് ചോര്‍ന്നാല്‍ അത് മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളുടെ ലംഘനമാകും.
സുപ്രീംകോടതി പറഞ്ഞു.  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എങ്ങനെ റെയിഡ് നടത്താം. എന്തൊക്കെ പിടിച്ചെടുക്കാം, എപ്പോള്‍ പിടിച്ചെടുക്കാം എന്നിവയിലൊക്കെ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ ആവശ്യമാണ്. സര്‍ക്കാരുകളെന്നാല്‍ അന്വേഷണ ഏജന്‍സികളാകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധന നടത്തേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വിശേഷ അവകാശമില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതില്‍ മാര്‍ഗ്ഗരേഖ അനിവാര്യമാണെന്ന് കോടതി മറുപടി നല്കി.  അടുത്തമാസം ആറിന് കേസ് പരിഗണിക്കും. 

ന്യൂസ് ക്ലിക്ക് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ 46 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ന്യൂസ് ക്ലിക്കും ഇതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com