വരുണിന്റെ രാഷ്ട്രീയ ഭാവിയില്‍ അഭ്യൂഹങ്ങള്‍; കേദാര്‍ നാഥില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതും വരുണ്‍ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്
രാഹുല്‍ ഗാന്ധി, വരുണ്‍ ഗാന്ധി/ ഫോട്ടോ: പിടിഐ
രാഹുല്‍ ഗാന്ധി, വരുണ്‍ ഗാന്ധി/ ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: അടുത്ത ബന്ധുവും ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതാണ്.

രാഹുലും വരുണും ക്ഷേത്രത്തിനു പുറത്ത് കണ്ടുമുട്ടിയെന്നാണ് വാര്‍ത്താ ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.  കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്‍ച്ചകളുണ്ടായില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുവരേയും അപൂര്‍വ്വമായി മാത്രമാണ് ഒരുമിച്ച് പൊതു ഇടങ്ങളില്‍ കാണാറ്. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയുടെ സുപ്രധാന യോഗങ്ങളില്‍ വരുണ്‍ഗാന്ധിയുടെ സാന്നിധ്യം കുറവാണ്. കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതും വരുണ്‍ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ് വരുണ്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com