ഭര്‍ത്താവ് കറുത്തവന്‍; വിവാഹമോചനത്തിന് സമ്മതിച്ചില്ല; തീകൊളുത്തിക്കൊന്ന യുവതിക്ക് ജീവപര്യന്തം

2019 ഏപ്രില്‍ 15 ന് ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീറിനെ പ്രേംശ്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. 

കുര്‍ഹ് ഫത്തേഗഡിലെ 25കാരനായ സത്യവീറാണ് പ്രേംശ്രീയെന്ന യുവതിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന് കറുത്ത നിറമായതിനാല്‍ പലതവണ യുവതി ഇയാളോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവ് അതിന് തയ്യാറായില്ല. ഇതേ ചൊല്ലി വഴക്കും പതിവായിരുന്നു. അതിനിടെ 2018ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുകയും ചെയ്തു.

2019 ഏപ്രില്‍ 15 ന് ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീറിനെ പ്രേംശ്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ സത്യവീര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് യുവതിക്കെതിരെ സത്യവീറിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പ്രേംശ്രീയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയാണ് തീകൊളുത്തിയതെന്ന സത്യവീറിന്റെ മരണമൊഴിയും കേസില്‍ വിധി പ്രസ്താവത്തില്‍ നിര്‍ണായകമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com