പ്രതിയെ വെറുതെ വിടാന്‍ 'മതിഭ്രമം' മതിയായ കാരണമല്ല; ക്രിമിനല്‍ നിയമങ്ങളില്‍ പാര്‍ലമെന്ററി സമിതി 

നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ പ്രതികളെ വെറുതെ വിടാനാവൂവെന്ന്, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി
പാര്‍ലമെന്റ്/ പിടിഐ
പാര്‍ലമെന്റ്/ പിടിഐ

ന്യൂഡല്‍ഹി: മതിഭ്രമം പോലെയുള്ള മെഡിക്കല്‍ കാരണങ്ങളാല്‍ മാത്രം കേസില്‍ പ്രതികളെ വെറുതെ വിടാനാവില്ലെന്ന് പാര്‍ലമെന്ററി സമിതി. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ പ്രതികളെ വെറുതെ വിടാനാവൂവെന്ന്, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

നിയമത്തില്‍ മാനസിക രോഗം (മെന്റല്‍ ഇല്‍നെസ്) എന്ന വാക്കിനു പകരം അനാരോഗ്യകരമായ മനസ്സ് (അണ്‍സൗണ്ട് മൈന്‍ഡ്) എന്നു പ്രയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാനസിക രോഗം ഏറെ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന വിശാലമായ അര്‍ഥമുള്ളതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. 

ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണ് സമിതി പരിശോധിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ ബില്ലുകള്‍. ബില്ലുകള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ സമര്‍പ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com