'ദീപാവലി യാത്ര നശിപ്പിച്ചതിന് നന്ദി'; റെയില്‍വേയോട് റീഫണ്ട് ആവശ്യപ്പെട്ട് യാത്രക്കാരന്‍, വീഡിയോ 

എ.സി കോച്ചില്‍ കയറാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിന്റെ ദൃശ്യങ്ങളും അന്‍ഷുല്‍ ശര്‍മ്മ പങ്കുവെച്ചു.
ട്രെയിന്‍/ എക്‌സ്
ട്രെയിന്‍/ എക്‌സ്

ന്യൂഡല്‍ഹി: ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തിട്ടും യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ റെയില്‍വേയോട് പണം തിരികെ ആവശ്യപ്പെട്ട് യാത്രക്കാരന്‍. ഗുജറാത്ത് സ്വദേശിയായ അന്‍ഷുല്‍ ശര്‍മ്മയെന്നയാളാണ് ദീപാവലിക്ക് സ്വന്തം നാട്ടിലേക്ക് പോകാനായി എ സി കോച്ചില്‍ ടിക്കെറ്റെടുത്തത്. എന്നാല്‍ തിരക്ക് മൂലം ട്രെയിനില്‍ കേറാന്‍ സാധിക്കാതെ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. 

യാത്ര മുടങ്ങിയതോടെ 27 കാരനായ അന്‍ഷുല്‍ ശര്‍മ്മ തന്റെ ടിക്കറ്റിന്റെ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ രോഷം അറിയിച്ചു. 'എനിക്ക് 1173.95 രൂപ റീഫണ്ട് വേണം...' അന്‍ഷുല്‍ ശര്‍മ്മ കുറിച്ചു. 

ദീപാവലി യാത്ര നശിപ്പിച്ചതിന് നന്ദിയുണ്ടെന്നും തന്നെ പോലെ പല യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറാനായില്ലെന്നും അന്‍ഷുല്‍ ശര്‍മ്മ പോസ്റ്റില്‍ പറയുന്നു. സഹായത്തിനായി പൊലീസുകാര്‍ എത്തിയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി. എ.സി കോച്ചില്‍ കയറാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിന്റെ ദൃശ്യങ്ങളും അന്‍ഷുല്‍ ശര്‍മ്മ പങ്കുവെച്ചു.  സംഭവത്തില്‍ ടിക്കറ്റ് തുകയായ 1173 രൂപ തിരികെ നല്‍കണമെന്നും അന്‍ഷുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com