തമിഴ്നാട് രാജ്ഭവൻ, വിനോദ്/ ഫയൽ
തമിഴ്നാട് രാജ്ഭവൻ, വിനോദ്/ ഫയൽ

തമിഴ്‌നാട് രാജ്ഭവന് നേര്‍ക്ക് ആക്രമണം: കേസ് ഏറ്റെടുത്ത് എന്‍ഐഎ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

രാജ്ഭവന്റെ മെയിന്‍ ഗേറ്റിലേക്ക് പെട്രോള്‍ ബോംബ്എറിയുകയായിരുന്നു

ചെന്നൈ: തമിഴ്‌നാട് രാജ്ഭവന് നേര്‍ക്കുള്ള ആക്രമണക്കേസ് എന്‍ഐഎ അന്വേഷിക്കും. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കറുക വിനോദിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

ഒക്ടോബര്‍ 25 ന് ഉച്ച കഴിഞ്ഞ് 2.45 നാണ് ചെന്നൈ രാജ്ഭവന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. രാജ്ഭവന്റെ മെയിന്‍ ഗേറ്റിലേക്ക് പെട്രോള്‍ ബോംബ്
എറിയുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വിനോദിനെ സുരക്ഷാ ഭടന്മാര്‍ പിടികൂടുകയായിരുന്നു. 

ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തുടര്‍ച്ചയായി മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടിരുന്ന പ്രതി, നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിക്കുന്നു എന്നാണ് വിളിച്ചു പറഞ്ഞിരുന്നത്. ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട പ്രതി,  മുന്‍പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ബോംബ് എറിഞ്ഞിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായ വേളയിലായിരുന്നു രാജ്ഭവന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com