മതവികാരം മുതലെടുക്കുന്നു; യുപിയിൽ 'ഹലാൽ' ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലക്ക്

ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്‌ക്കാണ് നിരോധനം
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍

ലഖ്‌നൗ: യുപിയിൽ ഹലാൽ മുദ്ര പതിപ്പിച്ച ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് നിരോധനം. വിൽപ്പന കൂട്ടാൻ മതവികാരം മുതലെടുക്കുന്നെന്നാണ് ആരോപണം. ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്‌ക്കാണ് നിരോധനം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ആണ് ഉത്തരവിറക്കിയത്. 

കയറ്റുമതി ഉത്‌പന്നങ്ങൾക്ക് ഇളവുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ​ഗുണനിലവാരം സംബന്ധിച്ച് ഹലാൽ സാക്ഷ്യപത്രം ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്ന് ഉത്തരവിൽ പറയുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് വ്യാജ ഹലാൽ സാക്ഷ്യപത്രമുണ്ടാക്കി ഭക്ഷണങ്ങൾ വിറ്റതിന് സംസ്ഥാനത്തെ നിരവധി കമ്പനികൾക്കെതിരെ കോസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com