ലൈസൻസില്ലാതെ ബൈക്ക് റെയ്‌സ്, ഹെൽമെറ്റുമില്ല : നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി

17- കാരനായ യാത്ര രാജയുടെ ബൈക്ക് റെയ്‌സ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതിനു പിന്നാലെയാണ് നടപടി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ചെന്നൈ: ലൈസൻസില്ലാതെ ബൈക്ക് റെയ്സ് നടത്തിയതിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി. ധനുഷിന്റെ മൂത്തമകൻ യാത്ര രാജയ്ക്കാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവിങ് ലൈസൻസില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനുമായി ആയിരം രൂപയാണ് പിഴ ചുമത്തിയത്. 

17- കാരനായ യാത്ര രാജയുടെ ബൈക്ക് റെയ്‌സ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതിനു പിന്നാലെയാണ് നടപടി. പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്കാണ് യാത്രാ രാജ് ബൈക്ക് റെയ്‌സ് നടത്തിയത്. 18 വയസ്സ് തികയാത്തതും ഹെൽമെറ്റ് വെക്കാത്തതുമാണ് നടപടിയിലേക്കു നയിച്ചത്. 

ബൈക്ക് റെയ്സിന്റെ ദൃശ്യങ്ങളിൽ വാഹനനമ്പർ പ്ലേറ്റ് മറച്ചു വെച്ചിരുന്നു. യാത്രരാജയും സഹായിയും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ സഹായി തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു വർഷം മുമ്പാണ് ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com