ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ 'അജ്ഞാത വസ്തു';  നാല് മണിക്കൂറോളം  സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

വൈകുന്നേരം 6:20 ഓടെ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു.
ഇംഫാല്‍ വിമാനത്താവളം/ ഫോട്ടോ: എക്‌സ്
ഇംഫാല്‍ വിമാനത്താവളം/ ഫോട്ടോ: എക്‌സ്

ഗുവാഹത്തി: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച നാല് മണിക്കൂറോളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. ഉടനെ  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്), മറ്റ് അധികാരികള്‍ എന്നിവരെ അലര്‍ട്ട് ചെയ്തു. ഒടുവില്‍ വൈകിട്ട് നാലരയോടെ അന്തരീക്ഷത്തില്‍ നിന്നും കാണാതാവുകയും ചെയ്തു. 

തുടര്‍ന്ന് ഡിജിസിഎയില്‍ നിന്നും ഐഎഎഫില്‍ നിന്നും അനുമതി ലഭിച്ചതിന് ശേഷം വൈകുന്നേരം 6:20 ഓടെ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ദുരൂഹ വസ്തു കണ്ടതിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ വൈകി. വിമാനത്താവളത്തിലുള്ള എല്ലാവര്‍ക്കും കാണാമായിരുന്നുവെന്ന്  എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചിപെമ്മി കെയ്ഷിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ ഉയര്‍ന്ന് പറക്കുന്നതിനാല്‍ ഭൂമിയില്‍ നിന്ന് വീഡിയോയോ ഫോട്ടോയോ പകര്‍ത്താന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡ്രോണ്‍ ആണോ എന്ന് അറിയില്ലെന്നും വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com