തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ 18 മീറ്റര്‍ മാത്രം, 24 മണിക്കൂറിനുള്ളില്‍ പുറത്ത് എത്തിക്കാന്‍ നീക്കം; സന്തോഷ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് രാജ്യം- വീഡിയോ

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് അരികില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ഇനി 20 മീറ്ററില്‍ താഴെ മാത്രം
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, പിടിഐ
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, പിടിഐ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് അരികില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ഇനി 20 മീറ്ററില്‍ താഴെ മാത്രം. നിര്‍മ്മാണാവിശിഷ്ടങ്ങള്‍ മാറ്റി അടുത്ത 24 മണിക്കൂറിനകം തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ കഴിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൈപ്പുകള്‍ പരസ്പരം വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്ല് ചെയ്ത് കടത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. പൈപ്പിലൂടെ തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. 

പുലര്‍ച്ചെ 12.45ന് ഓണ്‍ ചെയ്ത ഡ്രില്ലിങ് മെഷീന്‍ ഇതുവരെ 18 മീറ്റര്‍ തുരന്നതായി ഉത്തരാഖണ്ഡ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഇതുവരെ 39 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയായി. ഭൂമിക്കടിയില്‍ 57 മീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 39 മീറ്റര്‍ ഡ്രില്ലിങ് ആണ് പൂര്‍ത്തിയായത്. ഇനി 18 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പുകള്‍ വെല്‍ഡ് ചെയ്യുന്നതിനാണ് കൂടുതല്‍ സമയമെടുക്കുന്നത്. എങ്കിലും 24 മണിക്കൂറിനകം തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

മറ്റു തടസ്സങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നുരാത്രി അല്ലെങ്കില്‍ നാളെ രാവിലെയോടെ സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം. അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നത്. ഒഎന്‍ജിസി അടക്കമുള്ള അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com