ബയോളജി ഇല്ലാതെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും ഡോക്ടറാവാം, പുതുക്കിയ മാര്‍ഗനിര്‍ദേശം

ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതാവുന്നതാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അംഗീകൃത ബോര്‍ഡില്‍ നിന്ന് വേണം ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി പരീക്ഷ പാസാകേണ്ടത്.

എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതണമെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകണം. മറ്റു വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ്  എന്നിവ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷ പാസായാല്‍ നീറ്റ് പരീക്ഷയ്ക്ക് യോഗ്യത നേടാമെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. എന്‍എംസി നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. 

നേരത്തെ പ്രാക്ടിക്കലോട് കൂടി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷയ്ക്ക് യോഗ്യതയുണ്ടായിരുന്നത്. അതായത് ഈ വിഷയങ്ങള്‍ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷയെഴുതി നീറ്റിന് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നില്ല. കൂടാതെ റെഗുലര്‍ സ്ട്രീമില്‍ പഠിച്ച് പരീക്ഷ പാസായവര്‍ക്ക് മാത്രമാണ് യോഗ്യത പരീക്ഷ എഴുതാന്‍ കഴിയുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com