ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍: കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കും

ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാര്‍ ദോത്താവത്തിനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ്‌സെക്രട്ടറിയും കോടതിയില്‍ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാര്‍ ദോത്താവത്തിനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നു കൊല്ലമായി ചില ബില്ലുകള്‍ ഒപ്പിടാതെ വെക്കുന്നതിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഗവര്‍ണര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് കോടതി ചോദിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമര്‍ശനം മയപ്പെടുത്തിയില്ല . 

ബില്ലുകള്‍ തടഞ്ഞു വച്ചുകൊണ്ടു ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല എന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com