'എന്നെ കല്യാണം കഴിക്കുമെന്ന് ഉറപ്പ് വേണം'; 50 മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി യുവതി; വീഡിയോ

വിവരമറിഞ്ഞ് പ്രദേശത്ത് ജനം തടിച്ചുകൂടുകയും ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു.
മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതിയുടെ വീഡിയോ ദൃശ്യം
മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതിയുടെ വീഡിയോ ദൃശ്യം

ലഖ്‌നൗ: കാമുകന്‍ വിവാഹം കഴിക്കാനായി യുവതി അന്‍പത് മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി. ഉത്തര്‍ പ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് സംഭവം. കാമുകന്‍ തന്നെ വിവാഹം ചെയ്യുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമെ ഇറങ്ങി വരികയുള്ളുവെന്ന് വ്യക്തമാക്കി 20കാരി ടവറിന് മുകളില്‍ നിലയുറപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പ്രദേശത്ത് ജനം തടിച്ചുകൂടുകയും ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു. തടിച്ചുകൂടിയവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സെംറ രാജ ടോള്‍ പ്ലാസ ഏരിയയ്ക്ക് സമീപമുള്ള മൊബൈല്‍ ടവറിലാണ് യുവതി കയറിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രദേശവാസിയായ 24കാരനുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയെ താഴയിറക്കാന്‍ പൊലീസ് പരാമവധി ശ്രമിച്ചെങ്കിലും യുവതി തയ്യാറായില്ല, തുടര്‍ന്ന് ഒരു കോണ്‍സ്റ്റബില്‍ ടവറില്‍ കയറി യുവതിയെ താഴെയിറക്കുകയായിരുന്നു. കാമുകന്‍ ട്രക്ക് ഡ്രൈവറാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com