തൃഷക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലിഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വിവാദമായതിന് പിന്നാലെ മന്‍സൂര്‍ അലിഖാനെതിരേ സിനിമാലോകത്തും  വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്
മൻസൂർ അലി ഖാൻ/ചിത്രം: ഫെയ്സ്ബുക്ക്
മൻസൂർ അലി ഖാൻ/ചിത്രം: ഫെയ്സ്ബുക്ക്

ചെന്നൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്ത നടന്‍ മന്‍സൂര്‍ അലിഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. 

മന്‍സൂര്‍ അലിഖാനെതിരേ തൗസന്റ് ലൈറ്റ്‌സ് പൊലീസ് കേസെടുത്തു. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യം തേടി നടന്‍ കോടതിയെ സമീപിച്ചത്. തൃഷക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് കേസ്.  പരാമര്‍ശത്തെത്തുടര്‍ന്ന് തൃഷ ശക്തമായി പ്രതികരിച്ചിരുന്നു.  

ഒരുമിച്ച് അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. വിവാദമായതിന് പിന്നാലെ മന്‍സൂര്‍ അലിഖാനെതിരേ സിനിമാലോകത്തും  വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരിക്കലും മാപ്പുപറയില്ലെന്നും മന്‍സൂര്‍ അലിഖാന്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശം വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും നടിയെന്നനിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്നുമായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം.

ലിയോ സിനിമയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com