രക്ഷാദൗത്യത്തില്‍ അത്ഭുതം സംഭവിച്ചു; ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയതിനെ കുറിച്ച് അര്‍നോള്‍ഡ് ഡിക്‌സ്

ടണണില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായാല്‍ അവിടെയെത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു
അര്‍ണോള്‍ഡ് ഡിക്‌സ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തുന്നു/പിടിഐ
അര്‍ണോള്‍ഡ് ഡിക്‌സ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തുന്നു/പിടിഐ

ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ ടണലില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കുന്നതില്‍ നേതൃത്വം നല്‍കിയ അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് സമീപത്തെ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ടണണില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായാല്‍ അവിടെയെത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ തലവനായ അര്‍നോള്‍ഡ് ഡിക്സ് ജിയോളജിസ്റ്റും എഞ്ചിനീയറും അഭിഭാഷകനുമാണ്. 

''ദൗത്യം ഒരു അത്ഭുതമായിരുന്നു, ഓപ്പറേഷന്‍ വിജയകരമായി നടന്നാല്‍ ക്ഷേത്രത്തിലെത്തി 'നന്ദി' പറയാമെന്ന് സത്യം ചെയ്തിരുന്നു''  അര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു. ദൗത്യത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ണോള്‍ഡ് ഡിക്സ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 

''തുരങ്കത്തില്‍ കുടുങ്ങിയ മക്കളെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കാന്‍ കഴിഞ്ഞത് ഒരു രക്ഷിതാവ് എന്ന നിലയില്‍ എനിക്ക് അഭിമാനമാണ്. ഓര്‍ക്കുക, ക്രിസ്മസിന് 41 പേര്‍ പരിക്കുകളില്ലാതെ വീട്ടിലേക്ക് പോകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു'' അര്‍ണോള്‍ഡ് ഡിക്‌സ് പറഞ്ഞു.

തുരങ്കത്തിന്റെ പ്രവേശനദ്വാരത്തിന് മുന്‍വശമുള്ള താത്കാലിക ക്ഷേത്രത്തില്‍ ഡിക്സ് പ്രാര്‍ഥിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഡിക്സ് വിശദീകരണവുമായി എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com