നടന്‍ നാഗഭൂഷണയുടെ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു; നടന്‍ അറസ്റ്റില്‍

അമിത വേ​ഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിട്ടുള്ളത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ബെംഗളൂരു: വാഹനാപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ കന്നട നടന്‍ നാഗഭൂഷണ അറസ്റ്റില്‍. അമിത വേ​ഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിട്ടുള്ളത്. 

ബംഗലൂരുവിലെ കുമാരസ്വാമി ട്രാഫിക് പൊലീസാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45 ഓടെയാണ് നടന്റെ കാര്‍ ദമ്പതികളെ ഇടിച്ചത്.  പരിക്കേറ്റ് ചികിത്സയിലായിരുന്ന 48 വയസുള്ള പ്രേമയാണ് മരിച്ചത്.

നാഗഭൂഷണയുടെ കാര്‍ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് കൃഷ്ണ പരിക്കുകളോടെ ചികിത്സയിലാണ്.  കൃഷ്ണയുടെ തലക്കും വയറിനും കാലിനും പരിക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com