ഊട്ടി കൂനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം; നിരവധി പേർക്ക് പരിക്ക്‌

വിനോദസഞ്ചാരികളുമായി വന്ന ബസ്  50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു
അപകടത്തിൽപ്പെട്ട  ബസ്/ പിടിഐ
അപകടത്തിൽപ്പെട്ട ബസ്/ പിടിഐ

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.  തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്.  നിതിൻ (15), ബേബികല (42), മുരുകേശൻ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെൽവൻ എന്നിവരാണ് മരിച്ചത്.

ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. വിനോദസഞ്ചാരികളുമായി വന്ന ബസ്  50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസ് കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് അപകടത്തിൽപ്പെട്ടത്. ബസ് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു. കയർ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com