പൊലീസുകാര്‍ ലൈംഗികമായി ഉപദ്രവിച്ചു, പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തി പണം തട്ടി, പരാതിയുമായി 22 കാരി 

ഭുവനേശ്വറിലെ സായി ഉപവന്‍ വനത്തില്‍ പ്രതിശ്രുത വരനോടൊപ്പം താമസിക്കുന്ന സമയത്ത് യൂണിഫോമിലുള്ള രണ്ട് പൊലീസുദ്യോഗസ്ഥരും മറ്റൊരാളും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് 22 കാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: ഭുവനേശ്വറിലെ സായി ഉപവന്‍ വനത്തില്‍ പ്രതിശ്രുത വരനോടൊപ്പം താമസിക്കുന്ന സമയത്ത് യൂണിഫോമിലുള്ള രണ്ട് പൊലീസുദ്യോഗസ്ഥരും മറ്റൊരാളും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് 22 കാരി.  ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നോയിഡ സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 16 നായിരുന്നു സംഭവം. 

സായ് ഉപവന്‍ വനത്തില്‍ താമസിക്കുന്ന സമയത്ത് രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍ എന്നീ രണ്ട് പൊലീസുകാരും മറ്റൊരാളും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിശ്രുത വരനെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസുകാര്‍ ദമ്പതികളോട് 10,000 രൂപ ആവശ്യപ്പെട്ടു. 
തങ്ങള്‍ ഉപ്രദവിക്കരുതെന്ന് യാചിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന്  പേടിഎം വഴി 1000 രൂപ നല്‍കാന്‍ നിര്‍ബന്ധിച്ചു. 5.5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പൊലീസുകാര്‍ക്കൊപ്പം വന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. 

മൂന്ന് മണിക്കോറോളം ഇരുവരേയും തടഞ്ഞു വെക്കുകയും മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പല ആവര്‍ത്തി ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. നിരന്തരമായ ഭീഷണികളെത്തുടര്‍ന്ന് ദമ്പതികള്‍ സെപ്തംബര്‍ 28ന് പരാതി നല്‍കുകയായിരുന്നു. മൂന്ന് പ്രതികളും ഒളിവിലാണെന്നും ഇവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഗാസിയാബാദ് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com