വീണ്ടും കൂട്ടമരണം; ഔറംഗാബാദിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 14 രോഗികൾ മരിച്ചു 

24 മണിക്കൂറിനിടെ രണ്ട് നവജാത ശിശുക്കളടക്കം 14 രോഗികളാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം. ഔറംഗാബാദിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ രണ്ട് നവജാത ശിശുക്കളടക്കം 14 രോഗികളാണ് മരിച്ചത്. ‌ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമായിരുന്നില്ലെന്നാണ് രോ​ഗികളുടെ ബന്ധുക്കൾ പറയുന്നത്. അതേസമയം ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

മഹാരാഷ്ട്രയിലെ നന്ദേഡ് മെഡിക്കല്‍ കോളജില്‍ രണ്ടുദിവസത്തിനകം 31 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ ഇന്നലെ മരിച്ചു. ഇന്ന് രാവിലെ ഏഴുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മതിയായ ചികിത്സയും മരുന്നും നൽകിയില്ലെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതാണ് പ്രശ്നമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com